punargeham-project

'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ സംസാരിക്കുന്നു

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ, തഹസിൽദാർ രാജേഷ്, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ സരേഷ് ബാബു, പുനർഗേഹം പ്രൊമോട്ടർ സിന്ധു, ജില്ലാ കോർഡിനേറ്റർ രഞ്ജിനി, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. അടിയന്തരമായി 'പുനർഗേഹം' പദ്ധതി മുഖാന്തിരം സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനുമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. അടുത്ത ആഴ്ച്ചയിൽ തന്നെ സ്ഥലം ഉടമകളുമായി ചർച്ച നടത്തി നിലനിൽക്കുന്ന എല്ലാ ആശങ്കകളും പരിഹരിച്ച് മുഴുവൻപേർക്കും സ്ഥലം ലഭ്യമാക്കി മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കാനും തീരുമാനിച്ചു.