തൃശൂർ: കേരളത്തിൽ കള്ളക്കടത്തുകാർക്കും ലഹരി മാഫിയ സംഘങ്ങൾക്കും വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കൊള്ളക്കാരും മാഫിയകളുമാണ്. സംസ്ഥാനത്ത് സി.പി.എം പിന്തുണയോടെ മത തീവ്രവാദം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കേന്ദ്രത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ, മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല ജന.സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, സംഘടനാ സെക്രട്ടറി ജി.കാശിനാഥ് തുടങ്ങിയവർ സംസാരിച്ചു.