തൃശൂർ : വാളയാർ മുതൽ വണ്ടിപ്പെരിയാർവരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സർക്കാർ തണലിലെ സി.പി.എം, ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് കളക്ടറേറ്റിന് മുന്നിൽ പകൽ പന്തം തെളിയിച്ച് പ്രതിഷേധിച്ചു. സമരം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷ് അദ്ധ്യക്ഷത വഹിച്ചു.