ചാലക്കുടി: നഗരസഭയിലെ മൂന്നാം വാർഡിൽ കാടുപിടിച്ച് കിടന്നിരുന്ന പറമ്പുകളിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പച്ചകൃഷി ആരംഭിച്ചു. കൃഷിഭവനുമായി സഹകരിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് പച്ചക്കറി കൃഷിയിറക്കിയത്. ഉപയോഗശൂന്യമായ പറമ്പിൽ കൗൺസിലർ വത്സൻ ചമ്പക്കരയുടെ നേതൃത്വത്തിലുള്ള വാർഡ് വികസന സമിതിയാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. നാട്ടുകാരുടെ ആവശ്യംകൂടി പരിഗണിച്ചാണ് സേവന പ്രവർത്തനം. വ്യാസ റോഡിലുള്ള 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി തൈകൾ നട്ട് നഗരസഭാ ചെയർമാർ വി.ഒ പൈലപ്പൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വത്സൻ ചമ്പക്കര, കൃഷി ഓഫീസർ തോമാസ് ,അസി. കൃഷി ഓഫീസർ സന്തോഷ്, ക്ലാര വിൽസൻ, പരമേശ്വരൻ തയ്യിൽ എന്നിവർ തൈ നടീലിന് നേതൃത്വം നൽകി.