കല്ലൂർ: വി.എൽ.പി സ്‌കൂളിന്റെ ചുറ്റുമതിൽ അജ്ഞാത വാഹനം ഇടിച്ച് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാവിലെയാണ് പരിസരവാസികൾ സംഭവം അറിയുന്നത്. പ്രധാനദ്ധ്യാപിക പുതുക്കാട് പൊലീസിൽ പരാതി നൽകി.