covid

ആകെ മരണ സംഖ്യ -1489

എട്ടു ദിവസത്തെ രോഗികളുടെ എണ്ണം - 10581

തൃശൂർ : ജില്ലയിൽ വീണ്ടും ആശങ്ക ഉയർത്തി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെ മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് നൂറിലേറെ പേരാണ്. ജില്ലയിൽ സർക്കാർ കൊവിഡ് വെബ്‌സൈറ്റിൽ പ്രസദ്ധീകരിച്ച കണക്ക് പ്രകാരം മരണ സംഖ്യ 1500 ലേക്ക് എത്താറായി. എന്നാൽ യഥാർത്ഥ കണക്ക് പ്രകാരം മരണ സംഖ്യ നാലായിരത്തിനടുത്താണെന്നാണ് വിവരം. ജൂലായ് ഒന്നു മുതൽ എട്ടു വരെയുള്ള ഒദ്യോഗിക കണക്ക് പ്രകാരം ഇന്നലെ വരെ 102 പേർക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.കൂടുതൽ രോഗികളും മുളംങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ തന്നെയാണ് മരണ മടഞ്ഞിരിക്കുന്നത്. രോഗികളുടെ എണ്ണവും കുതിക്കുകയാണ്. എട്ട് ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10581 ആണ്. ടെസ്റ്റ് പോസറ്റീവിറ്റി കുറഞ്ഞതിനെ തുടർന്ന് ജൂൺ അവസാന വാരം കൂടുതൽ ഇളവുകൾ നൽകിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ജൂലായ് ആദ്യവാരത്തിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. അതേ സമയം ടി.പി.ആർ നിരക്ക് 15 ശതമാനത്തിൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ വേണമെന്ന നിർദ്ദേശം വന്നതോടെ ഇന്നലെ മുതൽ 11 തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത ആഴ്ച്ച നിയന്ത്രണം കൂടുതൽ സ്ഥാലങ്ങളിലേക്ക് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

​ ​മ​ര​ണ​ ​നി​ര​ക്ക്
(തീയതി, എണ്ണം )

ഒന്ന് -​ 16
രണ്ട് ​-25
മൂന്ന്- 9
നാല്- 3
അഞ്ച് -​ 8
ആറ് ​-​18
ഏഴ് -8
എട്ട് ​-15