കുന്നംകുളത്ത് ബി.ജെ.പി പ്രതിഷേധ ധർണ മണ്ഡലം പ്രസിഡണ്ട് സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: മുൻസിപ്പൽ എൽ.ഡി.എഫ് ഭരണ സമിതിയുടെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുൻസിപ്പൽ കൗൺസിലർമാർ കുന്നംകുളം ടൗൺ ഹാൾ വാക്‌സിനേഷൻ കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മാരായ മഹേഷ് തിരുത്തിക്കാട്, രേഷ്മ സുനിൽ, കൗൺസിലർമാരായ ഗീത ശശി, ബിനു പ്രസാദ്, സോഫിയ ശ്രീജിത്ത്, ദിവ്യ വിജീഷ്, സിഗ്മ, രേഖ സജീവ് എന്നിവർ ധർണക്ക് നേതൃത്വം നൽകി.