പെരിങ്ങോട്ടുകര: പ്രാദേശിക പത്രപ്രവർത്തകരുടെ തൊഴിൽ സംരക്ഷണത്തിനും ക്ഷേമനിധിക്കും വേണ്ടി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സി.സി മുകുന്ദൻ എം.എൽ.എ. കേരള ജേർണലിസ്റ്റ് യൂണിയൻ തൃപ്രയാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.സി മുകുന്ദൻ എം.എൽ.എയ്ക്ക് നൽകിയ ആദരവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സി.എസ് സുനിൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സി. അംഗം ജോസ് താടിക്കാരൻ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവേലി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി. അംഗം കെ.ആർ മധു നിവേദനം നൽകി. സജീവൻ കാരമുക്ക്,​ എം.എസ് സജീഷ് എന്നിവർ സംസാരിച്ചു.