തൃശൂർ : ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ 17 മുതൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലവകുശ, അയോദ്ധ്യ, സീതാരാമ എന്നി വിഭാഗങ്ങളിലായാണ് മത്സരം. ചിത്രരചന, കഥ പറച്ചിൽ, പ്രശ്‌നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും. ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനാകും. എല്ലാദിവസവും ഓൺലൈനിലൂടെ എ.സതീശ്ചന്ദ്രൻ മാസ്റ്ററുടെ രാമായണ പരായണവും തത്വചിന്തയും ഉണ്ടാകും. രാഘവീയം 2021 ന്റെ നടത്തിപ്പിനായി യു. പുരുഷോത്തമൻ മുഖ്യസംയോജകനായി സ്വാഗത സംഘം രൂപീകരിച്ചതായും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ മുരളി കൊളങ്ങാട്ട്, കെ. ദാസൻ, യു. പുരുഷോത്തമൻ, എൻ. സജീവൻ എന്നിവർ പങ്കെടുത്തു.