തൃശൂർ : ഗുരുദേവ ദർശനങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തി ലോകജനതയ്ക്ക് മാതൃകയായ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കേന്ദ്രസമിതി അംഗം എ.കെ ജയരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.യു വേണുഗോപാലൻ, കേന്ദ്ര സമിതി അംഗം പ്രസന്നകുമാരി, ശിവഗിരി മഠം മാതൃവേദി വൈസ് പ്രസിഡന്റ് വസന്തകുമാരി വേണുഗോപാൽ, ജില്ലാ ഭാരവാഹികളായ സുരേന്ദ്രനാഥ്, വേണു കീഴാടിൽ, നരേന്ദ്രൻ കെ.എം, പി.കെ രാജൻ, മോഹനൻ മറ്റത്തിൽ, സരോജിനി, ടി.കെ സുകുമാരൻ, പവിത്ര നെല്ലായി, മണ്ഡലം ഭാരവാഹികളായ പി.എൻ ഗോപിനാഥൻ, അനിതാ ശങ്കരനാരായണൻ, സുബ്രഹ്മണ്യൻ ടി.വി, ബോധാനന്ദൻ കടവിൽ, ബാബു പള്ളിയാമാക്കൽ, മധുസൂദനൻ, ഗംഗാധരൻ സംസാരിച്ചു.