പാവറട്ടി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുല്ലശ്ശേരി ബ്ലോക്ക് കൺവൻഷൻ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വിവിധ യൂണിറ്റുകളിൽ നിന്നായി സമാഹരിച്ച രണ്ടര ലക്ഷം രൂപ യൂണിയൻ ബ്ലോക്ക് ഭാരവാഹികൾ എം.എൽ.എയ്ക്ക് കൈമാറി. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്‌കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് എം.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.