grasses-should-be-removed
ചേറ്റുവ കടവിലുള്ള പുഴയോര റോഡരികിലുള്ള കാന ടാറും പുല്ലും നിറഞ്ഞ് കിടക്കുന്നു.


ചാവക്കാട്: ഏങ്ങണ്ടിയൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ചേറ്റുവ കടവിൽ തീരദേശ പുഴയോര റോഡിലേക്ക് പോകുന്ന റോഡരികിലെ കാനകളിൽ പുല്ല് മൂടി. പുല്ല് വളർന്ന് പൊന്തക്കാടുകളായി മാറിയതിനാൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. മാസങ്ങൾക്ക് മുമ്പ് റോഡ് പണിക്കായി കൊണ്ടുവന്ന ടാർ വണ്ടിയുടെ വാൾവ് ലീക്കായി ടാർ ഒഴുകി പരന്ന് റോഡ് സൈഡിലെ കാനയിൽ നിറഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒഴുകി പോകാനും കഴിയുന്നില്ല. കാനകളിലെ പുല്ലും ടാറും എത്രയുംപെട്ടെന്ന് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വൃത്തിയാക്കി മഴവെള്ളം ഒഴുകി പോകാൻവേണ്ട സൗകര്യമൊരുക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.