പാവറട്ടി : സംവരണം മൗലിക അവകാശമാക്കുക എന്നീ മുദ്രവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാട്ടുകര പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ടി.കെ സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. പാവറട്ടിയിൽ പി.കെ.എസ് ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ, മുല്ലശ്ശേരിയിൽ സി.പി.എം ഏരിയ സെക്രട്ടറി സി.കെ വിജയൻ, എളവള്ളിയിൽ ടി.എസ്.ഷാജു എന്നിവർ ഉദ്ഘാടനം ചെയ്തു.