1
വടക്കാഞ്ചേരിയിലെ കോടതിയിൽ സാമൂഹ്യ അകലം പാലിക്കാതെ നില്ക്കുന്ന ജനങ്ങൾ


വടക്കാഞ്ചേരി: കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള വടക്കാഞ്ചേരിയിൽ കോടതികളിൽ പോലും സാമൂഹ്യഅകലം പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം. കോടതികളിൽ സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടംകൂടുന്നതിനെതിരെ ചില അഭിഭാക്ഷർതന്നെ പരാതിയുമായി രംഗത്തെത്തി. വടക്കാഞ്ചേരി ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് വിവിധ കേസുകളിൽപെട്ടവർ കൂട്ടം കൂടുന്നത്. കേസ് വിളിക്കുമ്പോൾ പ്രതികൾ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകേണ്ടതിനാലാണ് ആളുകൾ കൂട്ടംകൂടി നിക്കുന്നത്. ആളുകളെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസുകാരെയും നിയോഗിച്ചിട്ടില്ല. വടക്കാഞ്ചേരിയിൽ കൊവിഡ് പോസറ്റീവ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോടതികളുടെ പ്രവർത്തനത്തിലും സാമൂഹ്യ അകലമുൾപ്പടെയുള്ള കാര്യങ്ങൾ പാലിക്കണമെന്നാണ് അഭിഭാക്ഷകരിൽ തന്നെയുള്ള ഒരുവിഭാഗം ആവശ്യപ്പെടുന്നത്.