mobile-phone-and-sim-prov
ദുർഗ്ഗാവാഹിനി വിഭാഗ് സംയോജിക നീതു ജനാർദനൻ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും സിമ്മും നൽകുന്നു

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് നായാടി കോളനിയിലെ 5 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ദുർഗാവാഹിനിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണും സിമ്മും നൽകി. ദുർഗാവാഹിനി വിഭാഗ് സംയോജിക നീതു ജനാർദനൻ, ജില്ലാ സംയോജിക വിനീത സജീവ്, പ്രഖണ്ഡ് സംയോജികമാരായ ശ്രുതി സരേഷ്, ശ്വേത സരേഷ്, അദ്ധ്യാപിക സ്മിത ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.