1
പൂമലയിൽ കണ്ടെത്തിയ അപൂർവ്വ ഇനം തവള


വടക്കാഞ്ചേരി: പൂമലയിലെ ജിജോ കുരിയന്റെ കൃഷിയിടത്തിൽ അപൂർവ്വ ഇനം തവളയെ കണ്ടെത്തി. 400 ഗ്രാം തൂക്കമുള്ള തവള ആമ ഇഴയുന്നതു പോലെയാണ് സഞ്ചരിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രമാണ് ഇവ മണ്ണിനടിയിൽ നിന്നും പുറത്തുവരിക. വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തു വരുന്നതിനാൽ പാതാള തവള എന്ന പേരിലാണ് ഈ ജീവി അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലാണ് ഇത്തരം തവളകളെ കൂടുതലായി കണ്ടുവരുന്നത്. ഭൂമിക്കടിയിലെ ചിതൽ, പുറ്റ് മണ്ണ് എന്നിവ ഭക്ഷിച്ചാണ് ഇവ ജീവിക്കുക. കിളികളുടെ ചുണ്ടിന് സമാനമാണ് ഈ തവളയുടെ വായ.