വടക്കാഞ്ചേരി: വരവൂർ ഗവ: എൽ പി.സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് കുട്ടികൾക്ക് വീട്ടിൽ പച്ചക്കറി എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.ബി പ്രസാദ്, പി.ടി.എ പ്രസിഡന്റ് വി.ജി സുനിൽ എന്നിവർ പ്രസംഗിച്ചു.