പാവറട്ടി : കൊവിഡ് വാക്‌സിൻ കൊടുക്കുന്നതിനായി മുല്ലശ്ശേരി പഞ്ചായത്ത് മെമ്പർമാർ നൽകിയ ലിസ്റ്റ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മെമ്പർമാർ ധർണ നടത്തി. സെക്കൻഡ് ഡോസ് നൽകുന്നതിനായി 20 പേരുടെ ലിസ്റ്റ് കൊടുക്കാൻ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് നൽകിയ ലിസ്റ്റാണ് അട്ടിമറിച്ചത്. വ്യാഴാഴ്ച രാത്രി വന്ന ഡി.എം.ഒ.യുടെ ഓർഡറിൽ മാർച്ച് 31ന് മുൻപ് ഫസ്റ്റ് ഡോസ് എടുത്തവർക്ക് മാത്രം രണ്ടാം ഡോസ് നിജപ്പെടുത്തിയതോടെയാണ് മെമ്പർമാർ നൽകിയ പേരുകൾ പുറത്തായത്. ഇതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ക്ലമന്റ് ഫ്രാൻസിസ്, മോഹനൻ വാഴപ്പിള്ളി, റഹീസ നാസർ, ടി.ജി പ്രവീൺ എന്നിവർ സംസാരിച്ചു.

പടം : മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഓഫീസിനു മുന്നിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാർ നടത്തിയ ധർണ.