covid

തൃശൂർ: 1344 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,243 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,671 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,85,523 ആണ്. 2,75,143 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.17% ആണ്.

കൊ​വി​ഡ് ​ജാ​ഗ്ര​ത​:​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗം

ഗു​രു​വാ​യൂ​ർ​:​ ​ക്ഷേ​ത്ര​ത്തി​ലെ​യും​ ​ദേ​വ​സ്വം​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​നും​ ​കു​ത്തി​വ​യ്പ്പി​നും​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ​സ​ർ​വ​ക​ക്ഷി​ ​യോ​ഗം.​ ​കൊ​വി​ഡ് ​ജാ​ഗ്ര​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ഗ​ര​സ​ഭ​യി​ൽ​ ​ചേ​ർ​ന്ന​ ​സ​ർ​വ​ ​ക​ക്ഷി​യോ​ഗ​മാ​ണ് ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ദേ​വ​സ്വ​ത്തെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ക്കാ​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​എ​ല്ലാ​ ​വാ​ർ​ഡു​ക​ളി​ലു​മു​ള്ള​വ​ർ​ക്ക് ​കു​ത്തി​വ​യ്പ്പ് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​അ​ത​ത് ​ആ​ർ.​ആ​ർ.​ടി​മാ​ർ​ ​ഇ​ക്കാ​ര്യം​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി.
കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ​വീ​ടു​ക​ളി​ൽ​ ​ചെ​ന്നു​ള്ള​ ​കു​ത്തി​വ​യ്പ്പ് ​കാ​ര്യ​ക്ഷ​മ​മാ​യി​ ​തു​ട​രു​ക,​ ​വാ​ക്‌​സി​നേ​ഷ​ന്റെ​ ​ല​ഭ്യ​ത​ ​കു​റ​വ് ​പ​രി​ഹ​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ഉ​യ​ർ​ന്നു.​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​എം.​ ​കൃ​ഷ്ണ​ദാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​മാ​ർ,​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ ​നേ​താ​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.