ചേലക്കര: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും സി.പി.ഐയുടെ പ്രമുഖ നേതാവുമായ പി. നാരായണൻ നായരുടെ 48ാം ചരമവാർഷികം സി.പി.ഐ ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. കിള്ളിമംഗലത്തുള്ള സ്മൃതിമണ്ഡപത്തിൽ പ്രഭാതഭേരിയോടെ പുഷ്പാർച്ചന നടക്കും. കിള്ളിമംഗലം ഗ്രാമീണ വായനശാല ഹാളിൽ രാവിലെ 9 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തും.