പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് നാലാം വാർഡിലെ വെണ്ണേങ്കോട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ശാസ്ത്രീയമായി കാനകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കൗൺസിൽ അംഗം ഷൈജൻ നമ്പനത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രേമൻ നമ്പിയത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മണലൂർ മണ്ഡലം പ്രസിഡണ്ട് വിശാഖ് കാമ്പാറൻ, സന്തോഷ് തിരുത്തിയിൽ, ശരവണൻ പാടൂർ, സന്തോഷ് ചീരോത്ത് എന്നിവർ സംസാരിച്ചു.