പാവറട്ടി : വാക്‌സിൻ കൃത്യസമയത്ത് ലഭ്യമാക്കണമെന്ന് എ.ഐ.എസ്.എഫ് കാക്കശ്ശേരി യൂണിറ്റ് പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ നേതാവ് ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. മീനാക്ഷി പി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മീനാക്ഷി പി.സുനിൽ (പ്രസിഡന്റ്), നയന ബെന്നി (വൈസ് പ്രസിഡണ്ട്),
അനജ് അനിൽ (സെക്രട്ടറി), അക്ഷയ് ഭാസി (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.