കൊടുങ്ങല്ലൂർ: കൊവിഡ് മൂലം തിരിച്ചുപോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയത് മൂലം വിസ കാലാവധി കഴിഞ്ഞവർക്കും വാക്‌സിൻ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം പുല്ലൂറ്റ് മേഖലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ.എ.എം അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ പ്രവാസി സംഘം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. കെ. സലിം, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗിരീഷ്, വി.പി ബാബു, എം.ജി റഫീഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എൻ വിനയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എം.ജി റഫീഖ് (പ്രസിഡന്റ്), എൻ.എ.എം അഷ്‌റഫ് (വൈസ് പ്രസിഡന്റ്), പി.എൻ വിനയചന്ദ്രൻ (സെക്രട്ടറി), യു.എസ് ഷെരീഫ് (ജോയിന്റ് സെക്രട്ടറി), എൻ. ജയരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.