ചേലക്കര: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായുള്ള ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീലിനുള്ള ബന്ധം പുറത്തുകൊണ്ടുവരിക, അദ്ദേഹത്തിന്റെ മറ്റ് ഇടപാടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ടി. എ രാധാകൃഷ്ണൻ, ഒ.ബി.സി ജില്ലാ കോൺഗ്രസ് ചെയർമാൻ ടി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു .