ചാവക്കാട്: വർക്കല ശിവഗിരി മുൻമഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ വനിതാസംഘം അനുശോചിച്ചു. ജാതി, മത, സാംസ്‌കാരികതലങ്ങളിൽ വലിയ സുഹൃദ് ബന്ധങ്ങളുള്ള വ്യക്തിയായിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗം സന്യാസി സമൂഹത്തിനും നാടിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മണത്തല ശാഖ വനിതാസംഘം പ്രസിഡന്റ് ഷീബ ജയപ്രകാശ് അനുശോചന യോഗത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് നളിനി ശിവലിംഗദാസ്, സുനിത മണികണ്ഠൻ, രതിരാജൻ, ബിന്ദുരവി, ഷീനരാജൻ എന്നിവർ പങ്കെടുത്തു.