നീതിയുടെ നിലവിളി പരിപാടിയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: ഫാ. സ്റ്റാൻ സ്വാമിയെ തുറങ്കിലടച്ച് മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതയ്‌ക്കെതിരെ ഫാ.സ്റ്റാൻ സ്വാമിയുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നീതിയുടെ നിലവിളി പരിപാടിയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി നിർവ്വഹിച്ചു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.സി ബാബു, സി.ഐ ഇട്ടിമാത്തു, ബിജോയ് ബാബു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.ബി രാജീവ്, പി.ഐ തോമസ് എന്നിവർ പ്രസംഗിച്ചു.