bjp
കൗൺസിലർ വത്സൻ ചമ്പക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ചാലക്കുടി: വാക്‌സിൻ വിതരണത്തിലെ ചെയർമാന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ബി.ജെ.പി കൗൺസിലർ വത്സൻ ചമ്പക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. രണ്ടു ദിവസത്തെ ക്യാമ്പ് നടത്തി ഏപ്രിൽ 7 വരെ ആദ്യ കുത്തിവയ്പ്പ് നടത്തിയവർക്ക് രണ്ടാമത്തെ ഡോസിന് അവസരമുണ്ടാക്കുമെന്നായിരുന്നു ചെയർമാന്റെ പ്രഖ്യാപനമെന്ന് കൗൺസിലർ പറഞ്ഞു. എന്നാൽ ഒരു ക്യാമ്പ് മാത്രമാണ് കുത്തിവയ്പ്പിനായി സംഘടിപ്പിച്ചത്. 1280 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ചെയർമാൻ പറയുന്ന കണക്കിൽ 1570 പേർക്ക് കുത്തിവയ്പ്പ്് നടത്തിയിട്ടുണ്ട്. ബാക്കി 290 ടോക്കൺ എവിടെ പോയെന്ന് ചെയമാർമാൻ വ്യക്തമാക്കണം-വത്സൻ ചമ്പക്കര ആവശ്യപ്പെട്ടു. ആദ്യഡോസ് ചെയ്തവരിൽ രണ്ടാം കുത്തിവയ്പ്പിനായി 250 പേരാണ് കാത്തിരിക്കുന്നത്. ഇതിനിടയിൽ 500 ഡോസ് പുതിയ പട്ടികയിൽപ്പെട്ടവർക്കും നൽകി. ഇത് അനീതിയാണെന്നും കൗൺസിലർ കുറ്റപ്പെടുത്തി.