mp-vincent
ഒല്ലൂരിൽ നടന്ന 'നീതിയുടെ നിലവിളി ' എന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു.


ഒല്ലൂർ: ഫാദർ സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്‌കൊണ്ട് ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'നീതിയുടെ നിലവിളി ' എന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജെയ്ജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വി.വി മുരളീധരൻ, ജോണി ചിറയത്ത്, ഡേവിസ് ചക്കാലക്കൽ, നിമ്മി റപ്പായ്, റിസൻ വർഗീസ്, കൗൺസിലർമാരായ സനോജ് പോൾ, കരോളിൽ ജെറിഷ് എന്നിവർ സംസാരിച്ചു. വിലങ്ങന്നൂരിൽ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ ബേബി, ജിത്ത് ചാക്കോ, സുശീലരാജൻ, റോയ് കെ. ദേവസി, ബാബു തോമസ് , കെ.പി എൽദോസ് എന്നിവർ സംസാരിച്ചു.