ചാലക്കുടി: ഐ.പി.എയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റും പഠനസമഗ്രികളും വിതരണം ചെയ്തു. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യക്ഷനായ പ്രസിഡന്റ് ജോഷി മാളിയേക്കലിനെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് എം.എൽ.എ ആദരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ടി.ഡി എലിസബത്ത്, വി.ജെ ജോജി, റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു അമ്പഴക്കാടൻ, ബ്രെയിൻട്രീ ഡയറക്ടർ സുമി ജോമോൻ, സുമി നിക്‌സൻ, സിമി രാജീവ് എന്നിവർ സംബന്ധിച്ചു.