പുതുക്കാട് : ശിവഗിരി മഠാധിപതിയും, ധർമ്മസംഘം ട്രസ്റ്റ് ചെയർമാനുമായിരുന്ന പ്രകാശാനന്ദ സ്വാമികളുടെ നിര്യാണത്തിൽ എസ്.എൻ.സി.പി യോഗം പുതുക്കാട് യൂണിയൻ കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് സി.ജെ ജനാർദ്ദനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ. രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, യോഗം ഡയറക്ടർമാരായ കെ.എം. ബാബുരാജ്, കെ.ആർ. ഗോപാലൻ, കെ.ആർ. രഘു മാസ്റ്റർ എന്നിവർ സംസാരിച്ചു.