മാള: കൊമ്പിടിഞ്ഞാമാക്കലിൽ ഇക്കോ ഗാർഡ് ഓർഗാനിക്‌സ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി തിലകൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.ഒ. തോമസ് ആദ്യ വിൽപ്പന നിർവഹിച്ചു. ജൈവകർഷകൻ പരമേശ്വരൻ അമ്പാടത്തിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീർ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. മൊയ്തീൻ എന്നിവർ ആദരണീയം നിർവഹിച്ചു.