തൃപ്രയാർ: പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. തൃപ്രയാർ സെന്റ് ജൂഡ് പള്ളിക്കു മുൻവശത്തു നടന്ന പ്രതിഷേധ യോഗം പഴുവിൽ ഫൊറോന വികാരി റവ. ഫാ പോൾ താണിക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ആനിമേറ്റർ ഫാ. റാഫേൽ താണ്ണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് ഇടവക വികാരി ഫാ.ബാബു അപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആന്റോ തൊറയൻ, സെക്രട്ടറി ലിസി വർഗ്ഗീസ്, ഭാരവാഹികളായ ജോക്‌സി, സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു .