കൊടുങ്ങല്ലൂർ: മെഡിക്കൽ വിദ്യാർത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിന്റെ മകളും വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ അമലിനെയാണ് (22) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വടക്കേ നടയിലെ മുഗൾ അപ്പാർട്ട്‌മെന്റിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. വ്യാഴാഴ്ച്ച വൈകീട്ട് ഏഴോടെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലൂറ്റ് പുതുതായി നിർമ്മിക്കുന്ന വീടിന്റെ പണി നടക്കുന്നതിനാൽ വീട്ടുകാർ അവിടെയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ് : സാജിത (സീതി സാഹിബ് സ്‌കൂൾ, അദ്ധ്യാപിക). സഹോദരി : മെഹ്‌ലു. സംസ്‌കാരം നടത്തി. കൊടുങ്ങല്ലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.