ചേർപ്പ്: പെരുമ്പിള്ളിശേരിയിൽ അമ്മാടം റോഡിന് സമീപം പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്ന ഇരുമ്പ് പെപ്പുകൾ നിലത്ത് വീണു. തിരക്കേറിയ റോഡിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ആർക്കും അപകടമുണ്ടായില്ല. ഓട്ടോ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴാണ് പൈപ്പുകൾ റോഡിലേക്ക് വീണത്.