തൃശൂർ: കൊവിഡ് പ്രതിരോധമാർഗങ്ങളെക്കുറിച്ച് യുവകലാസാഹിതി ഓൺലൈനായി നടത്തിയ 'മഹാമാരിയുടെ ഗതി'ചർച്ചയിൽ ആരോഗ്യസർവകലാശാല ഡീൻ ഡോ.വി.എം ഇഖ്ബാൽ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഹനീഫ കൊച്ചന്നൂർ അദ്ധ്യക്ഷനായി. സി.വിമല, ഡോ.ജവഹർലാൽ, റഷീദ് കാറളം, അഡ്വ.ആശ ഉണ്ണിത്താൻ, ഡോ.സി.കെ രത്‌നകുമാരി, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ, ജില്ലാ സെക്രട്ടറി സി.വി.പൗലോസ്, രാജേഷ് തെക്കിനിയേടത്ത്, മണി ചാവക്കാട്, ഉണ്ണികൃഷ്ണൻ തോട്ടശേരി, ദേവുട്ടി ഗുരുവായൂർ എന്നിവർ പങ്കെടുത്തു.