vr-sunilkumar-mla
മാള ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യ കർഷക ദിനാചരണം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്‌ഘാടനം ചെയ്യുന്നു

മാള: മാള ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യ കർഷക ദിനാചരണവും പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കലും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.സി. രവി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷിജി യാക്കോബ്, ജോസ് മാഞ്ഞൂരാൻ, പി.എ. ഗീത, മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ അസിസ്റ്റന്റ് ഓഫീസർ ലീന തോമസ് പദ്ധതി വിശദീകരിച്ചു. മത്സ്യ കർഷകരായ കെ.യു. വൈശാഖ്, സിമി സുരേഷ് എന്നിവരെ ആദരിച്ചു.