ഒല്ലൂർ: പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. എം.എൽ. എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഒല്ലൂർ പോലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.ജി.പിയുടെ ഓഫീസ് ഉൾപ്പടെയുള്ള കെട്ടിട സമുച്ചയത്തിന് 2 കോടി രൂപ അനുവദിക്കും. ഈ സാമ്പത്തിക വർഷംതന്നെ അതിനുവേണ്ട നടപടിക്രമങ്ങൾ ആരംംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മിഷണർ ആർ. ആദിത്യ, കൗൺസിലർമാാരായ വർഗീസ് കണ്ടംകുളത്തി, സി.പി പോളി, കരോളിൻ ജെറീഷ്, എ.സി.പി എസ്. സേതു, എം.കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.