പട്ടിക്കാട് : ഇന്ധനവില വർദ്ധിപ്പിച്ച് നികുതിക്കൊള്ളയിലൂടെ സാധാരണ ജനത്തിന് ഇരുട്ടടി നൽകുന്ന മോദി-പിണറായി സർക്കാരുകളുടെ ജനദ്രോഹത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ അവരവരുടെ വീടുകൾക്ക് മുന്നിൽ കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പാണഞ്ചേരി ബ്ലോക്കുതല കുടുംബ സത്യഗ്രഹങ്ങളുടെ ഉദ്ഘാടനം നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ബിന്ദു കാട്ടുങ്ങലിന്റെ വസതിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദരൻ കുന്നത്തുള്ളി നിർവഹിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി.എം രാജീവ്, എം.യു മുത്തു, പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബുതോമസ്, ബ്ലസൻ വർഗീസ്, എസ്. അഭിനവ്, ഗോകുല ശ്രീധരൻ, സാന്ദ്ര.എസ്, രാജേഷ് കുളങ്ങര, ഗണേഷ് പാണ്ഡ്യൻ തുടങ്ങിയവർ സംസാരിച്ചു.