tn-prathapan-samaram

ഇന്ധന വിലവർദ്ധനവിനെതിരെ തളിക്കുളത്ത് ടി.എൻ പ്രതാപൻ എം.പി വീടിനു മുൻപിൽ നടത്തിയ സത്യഗ്രഹസമരം

തളിക്കുളം: രാജ്യത്ത് മഹാമാരിയുടെ മറവിൽ ഭരണ കൂടങ്ങൾ തീവെട്ടി കൊള്ളയാണ് നടത്തുന്നതെന്ന് ടി.എൻ പ്രതാപൻ എം.പി.
പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾക്ക് മുന്നിൽ നടക്കുന്ന കുടുംബ സമേതം സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
കേന്ദ്ര സർക്കാർ 36 രൂപ ഒരു ലിറ്റർ പെട്രോളിന് നികുതി ഇനത്തിൽ വാങ്ങുമ്പോൾ പിണറായി സർക്കാർ 20 രൂപയുടെ മുകളിൽ ആണ് നികുതി വാങ്ങുന്നതെന്നും പ്രതാപൻ ആരോപിച്ചു. എം.പിയുടെ വീട്ടുമുറ്റത്ത് നടന്ന സത്യഗ്രഹ സമരത്തിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ് കുമാർ, ഡി.സി.സി സെക്രട്ടറി സി.എം. നൗഷാദ്, യു.ഡി.എഫ് തളിക്കുളം മണ്ഡലം ചെയർമാൻ പി.എച്ച്. ഷഫീക്ക്, കൺവീനർ പി.എ അബ്ദുൾ ഗഫൂർ, നാട്ടിക ബ്ലോക്ക് സെക്രട്ടറി പി.എസ്. സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു.


തൃപ്രയാർ: കുടുംബ പ്രതിഷേധം ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കലിന്റെ വസതിയിൽ നടന്നു. 97 വയസായ പിതാവ് പി.എ കേശവൻ, മാതാവ് കാദരാക്ഷി കേശവൻ, ഭാര്യ ഷിനി അനിൽ, മക്കളായ അഭിഷേക്, ആദർശ് എന്നിവർ പങ്കെടുത്തു.

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ മണ്ഡലത്തിൽ അൻപതോളം വീടുകളിൽ യു.ഡി.എഫ് കുടുംബ സത്യഗ്രഹ സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു.

പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് അംഗം ആന്റൊ തൊറയനും മാതാവ് അൽഫോൺസാ പോളും കുടുംബ സത്യഗ്രഹസമരത്തിൽ പങ്കാളിയായി.