jeevan-rksha-medicine
ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സി. പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായത്തോടെ നൽകുന്ന സൗജന്യ ജീവൻ രക്ഷാ മരുന്ന് വിതരണോദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി.നിർവഹിക്കുന്നു

കയ്പമംഗലം: കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെയും കരൾ ദാതാക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ലിവർ ഫൗണ്ടേഷൻ ഒഫ് കേരള, സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്തു. പെരിഞ്ഞനത്ത് നടന്ന ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ലിവർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് സുവർണൻ കൊല്ലാറ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മരുന്ന് വിതരണം നടത്തി. സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ ടി.എം. നിസാബ്, അഡ്വ. ഹാറൂൺ വസിം എന്നിവർ ചേർന്ന് ഫണ്ട് കൈമാറി. സംഘടന സംസ്ഥാന ഭാരവാഹികളായ മനോജ് പാല, രാജേഷ് കുമാർ, ദിലീപ് ഖാദി, അനിൽകുമാർ, വിക്ടർ ഡേവീസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 105 കരൾ രോഗികൾക്കാണ് മൂന്ന് ലക്ഷം രൂപ ചെലവിട്ട് മരുന്നുകൾ നൽകിയത്.

ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായത്തോടെ നൽകുന്ന സൗജന്യ ജീവൻ രക്ഷാ മരുന്നിന്റെ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു