കൊടുങ്ങല്ലൂർ: അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച മൊബൈൽഫോൺ ലൈബ്രറി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.വി. വേണു അദ്ധ്യക്ഷത വഹിച്ചു. പഠനാവശ്യത്തിനുള്ള ഫോൺ തകരാറിലാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യമ്പോൾ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യം മുൻനിറുത്തിയാണ് മൊബൈൽഫോൺ ലൈബ്രറി ആരംഭിച്ചിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ ലൈബ്രറിയിൽ നിന്നും നൽകും. സ്‌കൂൾ പ്രധാനാദ്ധ്യാപിക എമിലി, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാർ, ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, എസ്.എസ്.എം ഹയർസെക്കൻഡറി പ്രിൻസിപ്പൽ സെമിന, ശിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.