കയ്പമംഗലം: ഇന്ധനവില വർദ്ധനവിനെതിരെ യു.ഡി.എഫ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റി വീടുകൾക്ക് മുന്നിൽ കുടുംബ സത്യഗ്രഹം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ്, മണ്ഡലം ചെയർമാൻ കെ.വി. ചന്ദ്രൻ, കൺവീനർ കെ.എം. നിഷാദ്, കെ.കെ. കുട്ടൻ, സി.പി. ഉല്ലാസ് തുടങ്ങിയവർ നേതൃത്വം നൽകി.