കൊടുങ്ങല്ലൂർ: പെട്രോൾ,​ ഡീസൽ,​ പാചകവാതക വില വർദ്ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹ സമരം നടത്തി. നേതാക്കന്മാരും പ്രവർത്തകരും സ്വന്തം വീടുകളിൽ ഗ്യാസ് സിലിണ്ടറിന് മുമ്പിൽ കൊടിയും പ്ലാക്കാർഡുകളും ഉയർത്തിയാണ് സത്യഗ്രഹത്തിൽ പങ്കു ചേർന്നത്. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഇ.എസ് സാബു,​ കൺവീനർ ടി.എ നൗഷാദ്,​ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം നാസർ, അഡ്വ. വി.എം മൊഹിയുദ്ദീൻ, പ്രൊഫ. കെ.കെ രവി,​ ബ്ലോക്ക് പ്രസിഡന്റ് സി.ജി ചെന്താമരാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.