udf-
പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കെ ജയശങ്കർ വഹിക്കുന്നു


കുന്നംകുളം : ഇന്ധന വില വർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിരിക്കയാണെന്നും കൊവിഡ് ദുരിതകാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അധിക നികുതി വരുമാനം വേണ്ടെന്നുവെക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തയ്യാറാകണമെന്നും കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ. ഇന്ധന വിലവർദ്ധനക്കെതിരെ നടത്തിയ സമരത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം സ്വവസതിയിൽ കുടുംബത്തോടൊപ്പം അണിചേർന്ന് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ദിവ്യ ജയശങ്കർ, മക്കളായ അശ്വിൻ, അർജുൻ എന്നിവരാണ് സത്യാഗ്രഹത്തിൽ പങ്കാളികളായി. കുന്നംകുളം ബ്ലോക്കിൽ ഇരുനൂറോളം കേന്ദ്രങ്ങളിൽ സത്യാഗ്ര സമരം നടന്നു.