മതിതകം: എ.കെ.പി.എ ചികിത്സാ ധനസഹായം നൽകി. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്.എൻ പുരം സ്വദേശി പ്രയാഗിനാണ് വലിയ ചെലവ് വരുന്ന വിദഗ്ദ്ധ ചികിത്സക്കായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലയിലെ 14 മേഖലകളിൽ നിന്ന് സമാഹരിച്ച 4,60,000 രൂപ ചികിത്സാ ധനസഹായമായി നൽകിയത്.
കൊടുങ്ങല്ലൂർ മേഖലയിലെ പെരിഞ്ഞനം യൂണിറ്റ് അംഗം മോഹനൻ കിഴക്കുമ്പുറത്തിന്റെ മകനാണ് പ്രയാഗ്. ജില്ലാ പ്രസിഡന്റ് മധുസൂദനൻ പ്രയാഗിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി. എ.കെ.പി.എ ജില്ലാ പി.ആർ.ഒ സുനിൽ ബ്ലാക്ക് സോൺ മണ്ണുത്തി ചാരിറ്റബിൾ കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയുടെ ചെക്കും കൈമാറി. ടൈറ്റസ് മണ്ണംപേട്ട, ഷിബു, തോമസ് വടക്കൻ, ആന്റണി, സുരേഷ് എന്നിവർ സന്നിഹിതരായി.