താഴെക്കാട്: ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 60 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു.
ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. ഫാ. ജോൺ കവലക്കാട്ട്, ടെൽസൻ കോട്ടോളി, അസി. വികാരി ഫാ. അനൂപ് പാട്ടത്തിൽ, മാത്യൂസ് കരേടൻ, വിൻസെന്റ് തെക്കേത്തല, റീജോ പാറയിൽ, ജോർജ് തൊമ്മാന, ജോജു എളംങ്കുന്നപ്പുഴ, മിനി ജോൺസൻ എന്നിവർ സന്നിഹിതരായി.