കൊടുങ്ങല്ലൂർ: ശാന്തിപുരം മുഹമ്മദ് അബ്ദുൾ റഹ്മാൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. പൂർവ വിദ്യാർത്ഥി സംഘടയായ വോയ്‌സ് ഒഫ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനും,​ സ്‌കൂളിലെ മുൻ കാല അദ്ധ്യാപികയായ സഫിയ ടീച്ചറുടെ മക്കളും ചേർന്ന് ലൈബ്രറിയിലേക്ക് പത്ത് മിനി കമ്പ്യൂട്ടറുകൾ നൽകി. മൻസൂർ കൊല്ലാട്ട്, സൈനൂൽ അബ്ദിൻ എന്നിവർ കമ്പ്യൂട്ടറുകൾ പ്രധാന അദ്ധ്യാപിയ്ക്ക് കൈമാറി. എസ്.എം.സി ചെയർമാൻ അബ്ദുൾ റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ. കെ.ജെ അൻസാർ, ഷാജി പറക്കോട്ട്, ഫവാസ്, സുപ്രീം പ്രേമൻ, അബ്ദുൾ കലാം പൊന്നാംപടിക്കൽ, അബ്ദുൾ റഷീദ് പാനായി തുടങ്ങിയവർ പങ്കെടുത്തു.