തൃശൂർ : ചെമ്പൂക്കാവിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കോലഴി തട്ടിൽ ഇയ്യാവു വീട്ടിൽ പരേതനായ കൊച്ചു ലോനപ്പൻ മകൻ അനൂപ് (31) നിര്യാതനായി. വെള്ളിയാഴ്ച്ച അർദ്ധരാത്രി 11.45 ഓടെയായിരുന്നു അപകടം. കോലഴി ത്രിവേണി നഗറിലെ സൗപർണ്ണിക തെർമിസ്‌റ്റേഴ്‌സ് ഹൈബ്രീഡ് സ്ഥാപനത്തിലെ എൻജിനീയറാണ് അനൂപ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.