കൊടുങ്ങല്ലൂർ: നഗരസഭ പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ടി.വിയും മറ്റുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ തങ്കമണി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.സി ബാബു അദ്ധ്യക്ഷനായി. ടി.എസ് സജീവൻ, ഒ.എൻ ഉണ്ണിക്കൃഷ്ണൻ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, എൻ.എസ് ശ്രീജിത്ത്, ലത മോഹനൻ എന്നിവർ സംസാരിച്ചു.