പാവറട്ടി: ഗ്രാമീണ പശ്ചാത്തലത്തിൽ 'നായാടി രാമൻ ' എന്ന കഥാപാത്രത്തെ മുൻനിർത്തി
മധു കണ്ണൻചിറ രചനയും സംവിധാനവും നിർവഹിച്ച 'പറങ്ങോടൻ 'ഷോർട്ട് ഫിലിമിന് വീണ്ടും പുരസ്‌കാരം.
സോളോലേഡി ഇന്റർനാഷണൽ ഫിലിം ഫസ്റ്റിവലിൽ മികച്ച ചിത്രമായി പറങ്ങോടൻ തിരഞ്ഞെടുത്തു.
ഈ ചിത്രത്തിന് മുന്നേ ഭരത് മുരളി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. രാമൻ നായാടിയുടെ കഥ പറയുന്ന പറങ്ങോടൻ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രശസ്ത നടനും നാടക സംവിധായകനുമായ ഹരിഹരൻ ചെറുശ്ശേരി ആണ് രാമൻ നായാടിയായി പറങ്ങോടനിൽ അഭിനയിച്ചത്.